ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥനു സമമാണ്. പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്ക് ആവശ്യം വരില്ല. തകർക്കാൻ എന്തും എളുപ്പമാണ്, കെട്ടിയുയർത്താനാണു പാട്. ഒന്നും തകർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാർക്കും നന്നാവില്ല. ഒരറ്റത്തു നിന്ന് പൊളിക്കാൻ തുടങ്ങിയാൽ, ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത്, അവരവരുടെ കുഴി കുത്തലായി തീരും. ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും പുഴ കടന്ന് കണിമംഗലത്തേക്കു വരണമെന്നില്ല. മനസ്സിലായെങ്കിൽ പോവാം.
— (movie)
by ഷാജി കൈലാസ് & written by രഞ്ജിത്ത്
(see stats)
|